ആനന്ദധാര


ചൂടാതെ പോയി നീ നിനക്കായ് ഞാന്‍

ചോരചാറിച്ചുവപ്പിചൊരെന്‍ പനിനീര്‍പൂവുകള്‍

കാണാതെ പോയി നീ നിനക്കായി

ഞാനെന്റെപ്രാണന്റെ പിന്നില്‍കുറിച്ചിട്ട വാക്കുകള്‍

ഒന്നു തൊടാതെ പോയി വിരല്‍ത്തുമ്പിനാല്

‍ഇന്നും നിനക്കായ്തുടിക്കുമെന്‍ തന്ത്രികള്‍.
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ

അന്തമെഴാത്തതാമോര്‍മകള്‍ക്കക്കരെ

കുങ്കുമം തൊട്ടു വരുന്ന ശരത്കാലസന്ധ്യയാണിന്നുമെനിക്കു നീയോമനെ

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ളദുഃഖമെന്താനന്ദമാണെനിക്കോമനേ

എന്നുമെന്‍ പാനപാത്രം നിറക്കട്ടെനിന്നസാന്നിദ്ധ്യം പകരുന്ന വേദന.
ബാലചന്ദ്രന്‍ ചുള്ളിക്കാട്