ന്യായം
തന്റെ ചെയ്തിയെ അവന്‍ തികച്ചും ന്യായീകരിച്ചു. ക്ഷമിക്കുന്നതിനു ഒരു അതിരില്ലേ? ഏഴ് എഴുപെത് തവണ ക്ഷമിക്കാന്‍ താന്‍ ഈശോ മിശിഹാ അല്ല. പലപ്പോഴും അവന്‍ തനിയെ ഒഴിവായി. ഒടുക്കം അവന്‍ സഹികെട്ട് ഒറ്റയടിക്ക് കഥ കഴിച്ചു.
മനസാക്ഷിയുടെ കോടതിയില്‍ അവന്‍ വിചാരണ ചെയ്യപ്പെട്ടെപ്പോഴും തന്റെ ഈ കടുംകൈ സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് അവന്‍ വാദിച്ചു. ഏതായാലും അന്ന് രാത്രി മുതല്‍ അവന്‍ കൊതുക് തിരി കത്തിച്ചു വയ്ക്കുവാന്‍ തുടങ്ങി!!!
© jOnes